Wednesday, April 30, 2008

പ്രണയത്തിന്റെ രക്തസാക്ഷി

പ്രണയത്തില്‍ കുടുങ്ങിയവരെ
കല്യാണത്തില്‍ അകപ്പെടുത്താന്‍
ജീവിതം കളഞ്ഞ
പള്ളിപ്പാതിരിയല്ല

കാമുകിയുടെ വിവാഹദിവസം
കഴുത്തില്‍ വരണമാല്യവുമായി
കെട്ടിത്തൂങ്ങിച്ചത്ത
കവിയല്ല

ചാരിത്രത്തിന്റെ ചൂണ്ടയില്‍ കുടുങ്ങി
കടാപ്പുറത്ത്
മീനുകളെപ്പോലെ ചത്തടിഞ്ഞ
കറുത്തമ്മയോ പരീക്കുട്ടിയോ അല്ല

കുളിമുറിയില്‍
അവളെയോര്‍ത്തുള്ള
സ്വയംഭോഗത്തിന്റെ മൂര്‍ച്ഛയില്‍
സ്വന്തം ശുക്ലത്തില്‍ ചവുട്ടി
തലയടിച്ച്
വീണുമരിച്ചവനാണു
പ്രണയത്തിന്റെ ശരിയായ രക്ത-ശുക്ലസാക്ഷി

Thursday, April 24, 2008

അത്രമാത്രം

വൈകുന്നേരത്തെ
ഈ പതിവുനടത്തം
ആരോഗ്യരക്ഷയ്ക്കാണെന്ന്
മാന്യന്മാര്‍
തെറ്റിദ്ധരിക്കരുത്

പെണ്കുട്ടികളുടെ
മുലകളിലേക്ക്
കുറ്റബോധം കൂടാതെയുള്ള
നോട്ടത്തിനുള്ള
ഒരു പരിശീലനം
അത്രമാത്രം

Monday, April 21, 2008

പണ്ണ്‌

ഒരു പെണ്ണിനെ വേണമായിരുന്നു
തെറ്റിദ്ധരിക്കരുത്
പെണ്‍ വാണിഭം നടത്താനല്ല
പെണ്ണുകെട്ടി പൊറുപ്പിക്കാനല്ല
പണ്ണി പറഞ്ഞയക്കാനുമല്ല
നമ്മുടെ മമ്മൂട്ടിയണ്ണന്റെ പടത്തിന്
ഫസ്ട്ഡെ ഫസ്ട്‌ ഷോയ്ക്ക്
രണ്ടുടിക്കറ്റെടുക്കാനാണ്

Saturday, April 12, 2008

ദൈവത്തിന്റെ കളി

പുലര്‍ച്ചക്ക്
കിളികളുടേയും
അമ്പലത്തില്‍നിന്നുള്ള ദൈവത്തിന്റെയും
പാട്ടുകേട്ട്
ഞാനുണര്‍ന്നു.
കറന്‍റ്പോയപ്പോള്‍
ദൈവത്തിന്റെ പാട്ട് നിലക്കുകയും
കിളികളുടെ പാട്ട്
തുടരുകയും ചെയ്തു.
ഇതറിയാവുന്നതുകൊണ്ടാണു
എന്റെ പാട്ടിനു
ഞാന്‍ പൊയ്ക്കൊണ്ടിരിക്കുന്നത്

Monday, April 7, 2008

വെറുതെ രണ്ടു കണ്ണുകള്‍

എതിരെ വരുന്ന
ആണ്‍കുട്ടികളുടെയെല്ലാം കണ്ണുകള്‍
നിന്‍റെ മുലകളിലായതിനാലാണോ പെണ്‍കുട്ടീ
നിന്‍റെ മുലകള്‍ക്ക്
രണ്ടു മുഴുത്ത കണ്ണുകള്‍?

വെറുതെ രണ്ടു- രണ്ടു കണ്ണുകള്‍

പാവം പെണ്‍കുട്ടി
അവളുടെ മുഖത്ത് രണ്ടു കണ്ണുകള്‍
ആരും നോക്കാനില്ലാതെ

അവളുടെ മുലകള്‍ക്ക് രണ്ടു കണ്ണുകള്‍
എല്ലാവരും നോക്കുന്നുണ്ടെങ്കിലും
ആരെയും കാണാനാവാതെ

ചരിത്ര വ്യാഖ്യാനം

കലഹത്തിന്റെ നാളുകളിലൊന്നില്‍
ഭാര്യ പറഞ്ഞു
നിങ്ങള്‍ ലോകത്തില്‍ വെച്ച്
ഏറ്റവും വിഡ്ഢിയും
വിരൂപനും
കാര്യഗൌരവമില്ലാത്തവനുമായ ഭര്‍ത്താവാണെന്ന്
അവള്‍ക്ക് പിണഞ്ഞത്
വെറുമൊരു അബദ്ധം മാത്രമാണെന്ന്.

ഞാന്‍ ഞങ്ങളുടെ പ്രണയ നാളുകളെകുറിച്ച് ഓര്‍ത്തു.
ചരിത്രം വ്യാഖ്യാനിക്കെണ്ടത്
സംഭവങ്ങള്‍ കൊണ്ടല്ല
തിരിച്ചറിവുകള്‍ കൊണ്ടാണ് എന്ന്
എനിക്കും ബോധ്യമായി

ആധിവണ്ടി

ഇഷ്ടപ്പെടല്‍
ഒരു പെടല്‍ ആണെന്നു
മറ്റാരോ ആണ് പറഞ്ഞത്.
പിന്നെപ്പിന്നെ
കഷ്ടപ്പെടല്‍
ഇടപെടല്‍
വേര്‍പെടല്‍
ഒടുവില്‍
ഒടുവില്‍
ഒടുവില്‍ മാത്രം
ഒറ്റപ്പെടല്‍.
ഒറ്റ പെഡലില്‍
എത്ര വരെ പോകും
ഈ ആധി വണ്ടി ?

സ്നേഹം


എത്ര പഠിച്ചിട്ടും
ചിന്തിച്ചിട്ടും
നിഘണ്ടുക്കള്‍ പരതിയിട്ടും
നിന്റെ മാത്രം അര്‍ഥം കണ്ടെത്താനായില്ല.
അര്‍ത്ഥമില്ലാത്ത ഒരു വാക്കായതിനാലാണോ
നീ ഇത്രമാത്രം
വിനിമയസാധ്യമായിരിക്കുന്നത്?
അര്‍ത്ഥമില്ലാത്ത ഒരു വാക്കായതിനാലാണോ
നീ എല്ലാവര്ക്കും ഇത്ര പ്രിയപ്പെട്ടതായിരിക്കുന്നത് ?

Sunday, April 6, 2008

സ്മരണ

ഒരിക്കല്‍
വായിച്ചു മടക്കിവെച്ച പുസ്തകം
മറ്റൊരിക്കല്‍ തുറന്നു നോക്കിയപ്പോള്‍
പുസ്തകത്താളുകള്‍ക്കിടയില്‍
ഞാന്‍ കാണാതെ പോയ
ചിത്ര ശലഭത്തിന്റെ
പൊടിഞ്ഞ ചിറകുകള്‍
കേള്‍ക്കാതെപോയ ചിറകടി ഒച്ചകള്‍ ....